മനാമ: ബഹ്റൈനില്‍ കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് രൂപീകരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി രംഗത്ത് സാമൂഹിക പ്രവര്‍ത്തകരുമായും ഇതര പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്.
കോവിഡ്-19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം നിരവധി പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയാവും നോര്‍ക്ക ഹെല്‍പ് ഡെസ്‌കിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
ബി.കെ.എസ്.എഫ് ഹെല്‍പ്‌ലൈന്‍, ബഹ്‌റൈന്‍ കേരളീയ സമാജം, കെ.എം.സി.സി തുടങ്ങിയ വിവിധ പ്രവാസി സംഘടനകള്‍ ഹെല്‍പ് ഡെസ്‌കുകള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹെല്‍പ് ഡെസ്‌കുകള്‍ വഴി ഏകോപിപ്പിക്കും. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് നിര്‍ദേശം ഉയര്‍ന്നതോടെയാണ് നോര്‍ക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. സഹായ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് 38 അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡെസ്‌ക് ആവും പ്രവര്‍ത്തിക്കുക.
ഹെല്‍പ് ഡെസ്‌ക് അംഗങ്ങള്‍:
രവി പിള്ള, വര്‍ഗ്ഗീസ് കുര്യന്‍, സോമന്‍ ബേബി, പി.വി. രാധാകൃഷ്ണപ്പിള്ള, സി.വി. നാരായണന്‍, ഹബീബ് റഹ്മാന്‍, ബിജു മലയില്‍, രാജു കല്ലുംപുറം, സുബൈര്‍ കണ്ണൂര്‍, നജീബ് മുഹമ്മദ് കുഞ്ഞി, ശരത് നായര്‍ (ഓഫിസ് ഇന്‍ ചാര്‍ജ്), പി. ശ്രീജിത്ത്, ലിവിന്‍ കുമാര്‍, വര്‍ഗ്ഗീസ് കാരക്കല്‍, പ്രിന്‍സ് നടരാജന്‍, പി.ടി. നാരായണന്‍, ബിനു കുന്നന്താനം, ഷാജി മുതലയില്‍, സെവി മാത്തുണ്ണി, അരുള്‍ദാസ് തോമസ്, കെ.എം. മഹേഷ്, ജലീല്‍ ഹാജി, ബഷീര്‍ അമ്പലായി, കെ.ടി. സലീം, ലത്തീഫ് ആയഞ്ചേരി, നജീബ് കടലായി, ഷെറീഫ് കോഴിക്കോട്, സി. ഗോവിന്ദന്‍, ഫ്രാന്‍സിസ് കൈതാരത്ത്, ജമാല്‍ ഇരിങ്ങല്‍, ഹാരിസ് പഴയങ്ങാടി, എം.സി. കരീം, അസൈനാര്‍ കളത്തിങ്കല്‍, റഫീഖ് അബ്ദുല്ല, സതീഷ്. കെ.എം,മോഹിനി തോമസ്, ജയ രവികുമാര്‍, ബിന്ദു റാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: സുബൈര്‍ കണ്ണൂര്‍ – 39682974, ശരത് നായര്‍ – 39019935.