small icons
small icons

ബഹ്‌റൈനില്‍ 45 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ്-19; രോഗബാധയേറ്റ പ്രവാസികളുടെ എണ്ണം 327 ആയി ഉയര്‍ന്നു

latest

മനാമ: ബഹ്‌റൈനില്‍ 45 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 327 ആയി ഉയര്‍ന്നു.പ്രവാസികള്‍ ഉള്‍പ്പെടെ 47 പേര്‍ക്കാണ് ഇന്ന്(ഏപ്രില്‍ 12) കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

ഇതോടെ രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 524 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 557 പേരാണ് ബഹ്റൈനില്‍ രോഗമുക്തി നേടിയിരിക്കുന്നത്.

63300 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!