മനാമ : സ്വത്ത് വകകളുടെ കൃത്യമായ വിനിമയത്തിനും റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ അനധികൃത ഇടപ്പെടലുകൾ തടയുന്നതിനുമായി പുതിയ നിയമം കൊണ്ടുവരാൻ ഗവൺമെന്റ് ഒരുങ്ങുന്നു. ശൂറ കൗൺസിൽ അംഗങ്ങളാണ് നിലവിലെ സ്വത്ത് നിയമം പുതുക്കാനുള്ള ശുപാർശ നടത്തിയത്. 2014 റെൻറ് ലോ യാണ് ഭേതഗതി ചെയ്യുന്നത്. വീട് വാടകയ്ക്കുള്ള ഉടമ്പടിയിലും ഭേതഗതി ഉണ്ടാകും. കുടുംബാംഗങ്ങൾക്കല്ലാതെയുള്ള വാടകയ്ക്ക് നൽകുന്നതിനായി ഗവൺമെൻറിന്റെ പരിശോധന ഇനിമുതൽ ആവശ്യമായി വരും.