ന്യൂഡൽഹി: ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കവേ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണെന്നും ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നതില്‍ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ വലിയ പോരാട്ടത്തിലാണ് രാജ്യം. അത് ഇപ്പോഴും തുടരുകയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തുടക്കഘട്ടത്തില്‍ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് രാജ്യത്ത് കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. ഇന്ത്യയുടെ നടപടികള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.