bahrainvartha-official-logo
Search
Close this search box.

വിദേശ തൊഴിലാളികൾക്കിടയിലെ കോവിഡ് വ്യാപനം കർഫ്യൂ കൊണ്ട് തടയാനാവില്ലെന്ന് ബഹ്റൈൻ

bahrain

മനാമ: വിദേശ തൊഴിലാളികൾക്കിടയിലെ കോവിഡ് വ്യാപനം കർഫ്യൂ കൊണ്ട് തടയാനാവില്ലെന്ന് ബഹ്റൈൻ.‌ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പടരാന്‍ പ്രധാനകാരണം താമസസ്ഥലങ്ങളിലെ സാഹചര്യമാണെന്ന് ബഹ്റൈന്‍ നാഷനല്‍ ടാസ്‌ക് ഫോഴ്സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനി ചൂണ്ടിക്കാണിച്ചു. വൈറസിനെ രാജ്യങ്ങളുമായോ ഏതെങ്കിലും വർ​ഗവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല, അങ്ങനെയുണ്ടാവരുത് അദ്ദേഹം വ്യക്തമാക്കി.

ബഹ്റൈന്റെ സാമൂഹിക നിർമ്മാണത്തിൽ വിദേശ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. അവരെ സഹായിക്കുകയും ആരോ​ഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുകയുമാണ് നമ്മുടെ ലക്ഷ്യവും കർത്തവ്യവും. പ്രതിരോധ പ്രവർത്തനങ്ങളിൽ വിദേശ തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻ​ഗണന നൽകുന്നുണ്ട്. അവർക്ക് ഉചിതമായ താമസ സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും ഖത്താനി പറഞ്ഞു.

രാജ്യത്ത് പ്ലാസ്മ ചികിത്സ പരീക്ഷിക്കും 

പ്ലാസ്മ ശേഖരിച്ചുള്ള ചികിത്സ ബഹ്റൈൻ ഉടൻ ആരംഭിക്കുമെന്നും ഡോ. മനാഫ്​ അൽ ഖത്താനി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്ന 20 പേരിൽ ആദ്യഘട്ടത്തിൽ ചികിത്സ പരീക്ഷിക്കും. വൈറസിനെ പ്രതിരോധിക്കുന്നതിൽ പ്ലാസ്മ ശേഖരിച്ചുള്ള ചികിത്സ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അ​ദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് സ്ഥിരീകരിക്കുകയും പിന്നീട് രോ​ഗമുക്തി നേടുകയും ചെയ്തവരുടെ പ്ലാസ്മ ശേഖരിച്ചാണ് ചികിത്സ നടത്തുന്നത്. വൈറസിനെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായകമാവും. രോ​ഗമുക്തി നേടിയവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോ​ഗിച്ചുള്ള ഈ ചികിത്സാ രീതി നിരവധി രാജ്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. ചികിത്സ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.

വൈറസ് ബാധിച്ച് കഴിഞ്ഞാൽ ഒരാളുടെ ശരീരം ഇതിനെതിരായി ആന്റിബോഡി നിർമ്മിക്കും. രോ​ഗ​മു​ക്ത​മാ​യാ​ലും ഈ ​ആ​ൻ്റിബോ​ഡി​ക​ൾ ര​ക്ത​ത്തി​ൽ ശേ​ഷി​ക്കും. വൈറസ് തിരികെയെത്താതിരിക്കാൻ ഇവ സഹായിക്കും. ഇവ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്താണ് ചികിത്സാ രീതി വികസിപ്പിക്കുന്നത്. സുപ്രീം കൗൺസിൽ ഓഫ്​ ഹെൽത്​ മേധാവി ഡോ. ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ്​​ പരീക്ഷണ ചികിത്സ ആരംഭിക്കുന്നതെന്നും ഡോ. മനാഫ്​ അൽ ഖത്താനി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!