bahrainvartha-official-logo
Search
Close this search box.

പ്രവാസികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം; വി.എം.സുധീരന്‍

vm sudheeran

കൊച്ചി: പ്രവാസികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് വി.എം.സുധീരന്‍. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി സഹോദരങ്ങളായ നിരവധിപേര്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള പതിവ് മരുന്നുകള്‍ ലഭ്യമല്ല. വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ​ഗൗരവത്തോടെ പരി​ഗണിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളിൽ പലരും നാട്ടില്‍ പോയി വരുമ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മുഖേനയുമാണ് മരുന്ന് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ കോവിഡ് കാരണം വിമാന സര്‍വീസ് മുടങ്ങിയതോടെ മരുന്നെത്തിക്കാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്. കാര്‍ഗോ വിമാന സര്‍വീസ് ഉപയോഗിച്ച് ആവശ്യമായ മരുന്നുകളെല്ലാം പ്രവാസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!