ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ തുടരുന്ന പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ നിശ്ചയിച്ചതിലും നേരത്തേ തിരിച്ചെത്തിക്കേണ്ടിവരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിഗമനം. ഈ സാഹചര്യത്തിൽ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഴുവൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചു. കേരളത്തിൽ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യും.