കോവിഡ്-19; സഹായ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ബഹ്റൈൻ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷന്‍

FRIENDS SOCIAL

മനാമ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ‘വെല്‍കെയര്‍’ വളണ്ടിയര്‍ വിങുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്. ജോലിയില്ലാതെ ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. മരുന്ന് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സംവിധാനവും ടീം ഒരുക്കിക്കൊടുക്കുന്നു. റമദാന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ബാച്ചിലര്‍ അക്കമഡേഷനുകളിലും റമദാന്‍ കിറ്റുകള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ നദ്വിയുടെ നേതൃത്വത്തിലുള്ള റിലീഫ് കമ്മിറ്റിയാണ് ഇതിനായി രൂപവത്കരിച്ചിട്ടുള്ളത്. എം. എം സുബൈര്‍, സഈദ് റമദാന്‍ നദ്വി, ഇ.കെ സലീം, എം അബ്ബാസ്, എ. അഹ്മദ് റഫീഖ്, വി.കെ അനീസ്, ജമീല ഇബ്രാഹിം, വി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. അബ്ദുല്‍ മജീദ് തണല്‍, എം. ബദ്റുദ്ദീന്‍, നിയാസ് ഗോള്‍ഡ് സിറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള വെല്‍കെയര്‍ ടീം പ്രയാസപ്പെടുന്നവര്‍ക്കിടയില്‍ സഹായങ്ങളുമായി പ്രവര്‍ത്തന നിരതമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!