ബഹ്‌റൈന്‍ കെ.എം.സി.സി ‘വരയും വർണ്ണവും’ ചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

Screenshot_20200418_061755

മനാമ: കുട്ടികളിലെ കൊവിഡ് ഭീതിയകറ്റി അവധിക്കാലം ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ‘വരയും വർണ്ണവും’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. മൂന്ന് കാറ്റഗറിയിലായി നടത്തിയ മത്സരത്തില്‍ ബഹറൈനിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമടക്കം നൂറോളം കുട്ടികളാണ് പങ്കെടുത്തത്. കമ്മിറ്റി നിശ്ചയിച്ച വിധി കർത്താക്കളുടെ നിര്‍ണയത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികളെ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ പ്രഖ്യാപിച്ചു.

ഫേസ്ബുക്ക് പേജില്‍ നിന്ന് ലഭിച്ച കൂടുതൽ ലൈക്കുകളുടെ അടിസ്ഥാനത്തില്‍ ഫാത്തിമത് സഹ്‌റ, സയാന്‍ ഫാരിഹ, ഫാത്തിമത് രിസാന, റുഫൈദ പടപ്പിൽ എന്നിവർ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മത്സരത്തില്‍ കാറ്റഗറി ഒന്നില്‍ ഫാത്തിമത് ഹനാന്‍, ഫാത്തിമത് സഹ്‌റ, തഹിയ്യ ഫാറൂഖ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കാറ്റഗറി രണ്ടില്‍ സാന്ദ്ര ശ്യാം, പാര്‍വതി ടി.പി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളും മറിയം ആസിം, നജാ ഹനാന്‍ വി.പി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി മൂന്നില്‍ ആഷിര്‍ കുഴിവലയില്‍ ഒന്നാം സ്ഥാനവും ഭവാനി വിവേക് രണ്ടാം സ്ഥാനവും നന്ദന മലരമ്പത്ത് മൂന്നാംസ്ഥാനവും നേടി.
മത്സരത്തിന് വന്ന എല്ലാ ചിത്രങ്ങളും മികച്ച നിലവാരത്തിലുള്ളവ ആയിരുന്നെന്ന് വിധികർത്താക്കൾ വിലയിരുത്തി.

വിജയികളെ ബഹ്‌റൈന്‍ കെ.എം.സി.സി അനുമോദിച്ചു. വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ബഹ്‌റൈൻ കെ എം സി സി ഫേസ്ബുക്ക് പേജിലൂടെ പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!