സൗ​ദി​യി​ൽ കോവിഡ് ബാ​ധയേറ്റ് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

covid

റി​യാ​ദ്: സൗ​ദി​യി​ൽ കോവിഡ് ബാ​ധയേറ്റ് മരിച്ച ഇ​ന്ത്യ​ക്കാ​രുടെ എണ്ണം പത്തായി. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള പ​ത്ത് ഇ​ന്ത്യ​ക്കാ​രാ​ണ് ഇതുവരെ മ​രി​ച്ച​ത്. ഇന്നലെ മാത്രം അ​ഞ്ച് പേരാണ് സൗ​ദി​യി​ൽ മ​രി​ച്ചത്. നിലവിൽ ആ​യി​രം പേ​ർ​ക്ക് കൂ​ടി പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

മ​ക്ക, മ​ദീ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ ലേ​ബ​ർ ക്യാംപു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് തു​ട​രു​ക​യാ​ണ്.

9,362 കോ​വി​ഡ് കേസുകളാണ് ഏപ്രിൽ 19 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇ​തി​ൽ 1,398 പേ​ർ​ രോ​ഗം ഭേ​ദ​മാ​യി ആശുപത്രി വിട്ടു. ആകെ 97 പേരാണ് സൗദിയിൽ ഇതുവരെ കോവിഡ് ബാധയേറ്റ് മരണപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!