റിയാദ്: സൗദിയിൽ കോവിഡ് ബാധയേറ്റ് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. മലയാളികൾ ഉൾപ്പെടെയുള്ള പത്ത് ഇന്ത്യക്കാരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം അഞ്ച് പേരാണ് സൗദിയിൽ മരിച്ചത്. നിലവിൽ ആയിരം പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മക്ക, മദീന ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ലേബർ ക്യാംപുകളിൽ പരിശോധന നടത്തി ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുകയാണ്.
9,362 കോവിഡ് കേസുകളാണ് ഏപ്രിൽ 19 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 1,398 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 97 പേരാണ് സൗദിയിൽ ഇതുവരെ കോവിഡ് ബാധയേറ്റ് മരണപ്പെട്ടത്.