മനാമ: പി.എം മുഹമ്മദലി ഹാജിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചനം രേഖപ്പെടുത്തി. തൃശ്ശൂര്‍ നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്ന പി.എം മുഹമ്മദലി ഹാജി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും യുത്ത് ലീഗ് , എം എ സ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന അഡ്വ.പി.എം. സാദിഖ് അലിയുടെ പിതാവാണ്. പരേതന്റെ പരലോക ജീവിത വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും മയ്യത്ത് നമസ്‌ക്കരിക്കുവാനും അനുശോചനക്കുറിപ്പില്‍ അറിയിച്ചു.