പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം: ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’

calicut

മനാമ: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, കോഴിക്കോട് എം.പി എന്നിവർക്ക് ഇ മെയിൽ വഴി നിവേദനം അയച്ചു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികൾ ഇന്ന് വളരെയേറെ പ്രയാസത്തിലാണെന്നും, വിമാനയാത്ര വിലക്ക് കാരണം ദുരിതത്തിലായ മറ്റു രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്നവർ, വിസിറ്റ് വിസയിൽ ജോലി അന്ന്വേഷിച്ചു വന്നവർ, വിസാകാലാവധി കഴിഞ്ഞവർ, പ്രായമായവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവർക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട് ഇവരെ അടിയന്തിരമായി നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്നും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” എക്സിക്യൂട്ടീവ് കമ്മിറ്റി അയച്ച നിവേദനത്തിൽ സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!