അഭിമാനനേട്ടം; തദ്ദേശീയമായി കൃത്രിമ ശ്വസനോപകരണം നിര്‍മിച്ച് ബഹ്‌റൈനിലെ എന്‍ജിനീയര്‍മാര്‍

breathing aid

മനാമ: തദ്ദേശീയ കൃത്രിമ ശ്വസനോപകരണം നിര്‍മിച്ച് ബഹ്‌റൈനിലെ എന്‍ജിനീയര്‍മാര്‍. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവശ്യ ഉപകരണങ്ങളിലൊന്നാണിത്. അന്തരാഷ്ട്ര തലത്തില്‍ തന്നെ ബഹ്‌റൈന് അഭിമാനിക്കാവുന്ന നേട്ടമാണിത്. മറ്റു ജിസിസി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ മികച്ചുനില്‍ക്കുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്‍ കാഴ്ച്ചവെക്കുന്നത്. ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച ആശുപത്രികളിലാണ് കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അഭ്യര്‍ഥന മാനിച്ചാണ് തദ്ദേശീയമായി കൃത്രിമ ശ്വസനോപകരണം നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചതെന്ന് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട് എന്‍ജിനീയര്‍മാര്‍ വ്യക്തമാക്കി. വിവിധ മെഡിക്കല്‍ വകുപ്പുകളുടെ സഹായത്തോടെ പിന്നീട് പദ്ധതി പൂര്‍ത്തീകരിച്ചു. രാജ്യത്തെ പുതിയ സാഹചര്യത്തില്‍ ഉപകരണം വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

വിവിധ ആശുപത്രികളില്‍ നിലവില്‍ ഉപയോഗിക്കുന്ന മാതൃകകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ശ്വസനോപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കഴിയുന്നതാണ് പുതിയ ഉപകരണം. പരീക്ഷണ ഉപയോഗത്തില്‍ വിജയംവരിച്ച സാഹചര്യത്തില്‍ ഇത് കൂടുതലായി നിര്‍മിക്കാനും പദ്ധതിയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!