മനാമ : വാറ്റ് സംബന്ധമായ സംശയ നിവാരണത്തിനായി നാഷ്ണൽ ബ്യൂറോ ഫോർ ടാക്സേഷൻ വർക് ഷോപ് സംഘടിപ്പിച്ചു. പ്രൊഫഷണൽ ഓഡിറ്റർമാരെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർക് ഷോപ്പ് സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ ഓഡിറ്റ് ഗ്രൂപ്പുകൾ വർക് ഷോപ്പിൽ സംബന്ധിച്ചു. വാറ്റ് ബന്ധിച്ച് നിരവധി സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വർക് ഷോപ്പ് സംഘടിപ്പിച്ചത്. ഇതിന് തുർച്ചയായ വർക് ഷോപ്പുകളും മറ്റ് നിരവധി ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്നും അധികാരികൾ പറഞ്ഞു.