bahrainvartha-official-logo
Search
Close this search box.

മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ നോമ്പ് ആരംഭിക്കും

ramdan

മനാമ: മാസപ്പിറവി കണ്ടതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കമാവും, അതേസമയം മസപ്പിറവി കാണാത്ത ഒമാനില്‍ നാളെ നോമ്പ് ദിനങ്ങള്‍ ആരംഭിക്കില്ല. ശഅ്ബാന്‍ 30 പൂര്‍ത്തികരിച്ച് ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റമദാനിലെ വ്രതാനുഷ്ടാനം മുസ്ലിം മതവിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും ഇതര വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് അല്ലാഹുമിന്റെ സ്മരണയില്‍ പ്രാര്‍ത്ഥനകളോട് കഴിയണം. അനാവശ്യമായ വാക്കും പ്രവര്‍ത്തികളും തര്‍ക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്റെ താല്പര്യത്തില്‍ പെട്ടതാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു നോമ്പുതുറകള്‍ക്ക് നിരോധനം നിലനില്‍ക്കുന്നുണ്ട്. റമദാനിലെ ചടങ്ങുകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് ബഹ്‌റൈന്റെ തീരുമാനം. തറാവീഹ് നമസ്‌കാരം ഉള്‍പ്പെടെയുള്ളവ ചാനലില്‍ സംപ്രേഷണം ചെയ്യും. മഹാമാരിയുടെ സമയത്ത് എല്ലാവരും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വ്രതാനുഷ്ടാനങ്ങള്‍ തുടരണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!