മനാമ: ബഹ്റൈനില്‍ പുതുതായി 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ വിദേശ തൊഴിലാളികളാണ്. ഇന്ന് (ഏപ്രില്‍ 23 ഉച്ചയ്ക്ക് 2.30) 56 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. നേരത്തെ 36കാരനായ പ്രവാസി കോവിഡ് ബാധിച്ച മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 8 ആയി ഉയര്‍ന്നു.
നിലവില്‍ 1008 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു പോകുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 1082 പേര്‍ ബഹ്റൈനില്‍ കോവിഡ് മുക്തരായിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബഹ്റൈനിലാണ്. 100031 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.