മനാമ: ബഹ്‌റൈനില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായപ്രവർത്തനം നടത്തുന്ന ബഹ്‌റൈന്‍ കെ.എം.സി.സിക്ക് സൗജന്യമായി മാസ്‌ക്കുകളെത്തിച്ച് ബംഗ്ലാദേശ് സ്വദേശി. മനാമയില്‍ ടൈലറിങ് സ്ഥാപനം നടത്തുന്ന ഇബ്രാഹീമാണ് ആദ്യഘട്ടമെന്ന നിലയില്‍ 10 ഡസന്‍ വാഷബിള്‍ മാസ്‌ക്ക് കൈമാറിയത്. കെ.എം.സി.സിയുടെ സേവനപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് ഇദ്ദേഹം വാഷബില്‍ മാസ്‌കുകള്‍ തയാറാക്കി നല്‍കിയത്. മാസ്‌കുകള്‍ ബഹ്‌റൈന്‍ കെ.എം.സി.സിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി എ.പി ഫൈസല്‍ വില്ല്യാപ്പള്ളി ഏറ്റുവാങ്ങി.
കെ.എം.സി.സിയുടെ പ്രവര്‍ത്തനം വളരെ മഹത്തരമാണെന്നും നിരവധി പേര്‍ക്ക് ഉപകാരപ്രദമാണെന്നും ആവശ്യമാണെങ്കില്‍ ഇനിയും സജന്യമായി മാസ്‌കുകള്‍ ലഭ്യമാക്കുമെന്നും ഇബ്രാഹിം പറഞ്ഞു. ഇബ്രാഹിമിന്റെ പ്രവര്‍ത്തനത്തെ ബഹ്‌റൈന്‍ കെ.എം.സി.സി അനുമോദിച്ചു.