മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 60 പേര് കൂടി സുഖം പ്രാപിച്ചു. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രില്‍ 29, 2.00pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1370 ആയി ഉയര്‍ന്നു.
അതേസമയം പുതുതായി 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 50 പേര് പ്രവാസി തൊഴിലാളികളാണ്. 1491പൈരാണ് നിലവില്‍ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിരോധ നടപടിക്രമങ്ങള്‍ ശക്തമായി മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ്. ഇതുവരെ 124591 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.