മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. മുപ്പത് വർഷത്തോളം ബഹ്റൈനിൽ ഇലട്രീഷ്യനായി പ്രവാസ ജീവിതം നയിച്ചു വന്നിരുന്ന കൊല്ലം ഇടക്കാട് സ്വദേശി സോമചന്ദ്രൻ (59) നിര്യാതനായി. കുറച്ചു നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യയും, രണ്ടു പെൺമക്കളുമുണ്ട്. സംസ്ക്കാരം ഇന്ന് നടന്നു.
