bahrainvartha-official-logo
Search
Close this search box.

ഒഐസിസി, ബിഎംബിഎഫ് യൂത്ത് വിംഗുകള്‍ സംയുക്തമായി ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നു

iftar

മനാമ: കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നു. ഒഐസിസി യൂത്ത് വിംഗും ബിഎംബിഎഫ് യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ഷെയറിങ് ഈസ് കെയറിങ് പദ്ധതിയിലൂടെയാണ് കിറ്റുകളുടെ വിതരണം. ബിഎംബിഎഫ് പ്രസിഡന്റ് ഷമീര്‍ ഹംസ, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി 50 കുടുംബങ്ങള്‍ക്കാണ്  ദിനേന സഹായമെത്തിക്കുന്ന്ത്.

കോവിഡ് 19 കാരണം ജോലി നഷ്ടമായവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയാണ് രണ്ട് യുവജന സംഘടനകള്‍ സംയുക്തമായി ഭക്ഷണ വിതരണത്തിനായി ഒരുമിച്ചു നീങ്ങുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് കിറ്റുകള്‍ എത്തിക്കുമെന്ന് ഇരു സംഘടന നേതാക്കളും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!