ഇന്ത്യയിൽ 47,000ത്തിനടുത്ത് കോവിഡ് ബാധിതര്‍; മരണം 1,500 കടന്നു

Coronavirus-airport-shutterstock-25Feb20

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു . രാജ്യത്ത് ഇതുവരെ 46,711 കോവിഡ് കേസുകളും 1583 മരണവും റിപ്പോർട്ട് ചെയ്തു . ഇതിൽ രോഗ മുക്തി നേടിയത് 27.47 ശതമാനം ആളുകളാണ്.

മഹാരാഷ്ട്രയിൽ പുതിയതായി 841 കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 15,525 ആണ്. മരണ സഖ്യ 617 ആയി.ഗുജറാത്തിൽ 49 മരണവും 441 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,245ഉം മരണം 368 ഉം ആയി.

അതേസമയം വിസകൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൗക്ഡൗൺ ആയതിനാൽ ഈ മാസം മൂന്നാം തീയതി വരെ നയതന്ത്ര വിസകൾ താത്കാലികമായി ഏർപ്പെടുത്തിയ സസ്പെൻഷനാണ് പിൻവലിച്ചത്. ഇതോടെ ഇന്ത്യയിലേക്ക് വരാൻ വിദേശികൾക്ക് അനുവദിച്ച വിസകൾ വീണ്ടും പ്രാബല്യത്തിലായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!