bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്‌റൈനില്‍ നാളെ(മെയ് 7) മുതല്‍ പുതിയ ഇളവുകള്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായി തുടരും

Screenshot_20200506_113348

മനാമ: ബഹ്‌റൈനില്‍ നാളെ മുതല്‍ (മെയ് 7) പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ കിരീടവകാശിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ ഇളവുകള്‍ പുണ്യമാസത്തില്‍ പൊതുജനങ്ങള്‍ ഗുണപ്രദമാകും. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ക്മ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

താഴെപ്പറയുന്നതാണ് പുതിയ ഇളവുകള്‍.

1. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിക്കാം.

a) എല്ലാ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് കര്‍ശനമായി ധരിച്ചിരിക്കണം.

b) വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഒരേ സമയത്ത് നിശ്ചിത ഉപഭോക്താക്കള്‍ക്ക് മാത്രം പ്രവേശനം നല്‍കുക.

c) എല്ലാ ദിവസവും സ്റ്റോറുകളില്‍ അണുനശീകരണം നടത്തണം.

d) സാമൂഹിക അകലം പാലിച്ച് ഷോപ്പിംഗ് നടത്തുന്നതിനായി നിലത്ത് ഒരു മീറ്റര്‍ അകലത്തില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തണം.

2. സ്വകാര്യ മേഖല താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം.

a) ‘വര്‍ക്ക് ഫ്രം ഹോം’ രീതി പരമാവധി പ്രോത്സാഹിപ്പിക്കുക.

b) ഓഫീസുകളില്‍ നേരിട്ടെത്തി ജോലിയെടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ശ്രമിക്കുക (ഒരേ ഷിഫ്റ്റുകളില്‍ എണ്ണം കുറവ്). സാമൂഹിക അകലം ഉറപ്പു വരുത്താനാാണ് നടപടി.

c) കമ്പനി വാഹനങ്ങളില്‍ കൂടുതല്‍ പേര്‍ ഒരേ സമയത്ത് ഉപയോഗിക്കാതിരിക്കുക.

3) സിനിമാ തീയേറ്ററുകള്‍ അടഞ്ഞു കിടക്കും

4) ജിംനേഷ്യം, സിംമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സ്റ്റുഡിയോസ്, റിക്രിയേഷന്‍ സെന്ററുകള്‍ എന്നിവ തുറക്കില്ല.

5) ഹോട്ടലുകള്‍, ടൂറിസ്റ്റ് സെന്ററുകള്‍ എന്നിവ അടഞ്ഞു കിടക്കും. പാര്‍സല്‍ കൗണ്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാം.

6) ഷിഷ കഫേകള്‍ തുറക്കില്ല. പാര്‍സല്‍ കൗണ്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാം.

7) അത്യാവശ്യമില്ലാത്ത മെഡിക്കള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല.

8) സലൂണുകള്‍ തുറക്കില്ല

9) ഗ്രോസറി സ്ഥാപനങ്ങളിലെ ആദ്യ മണിക്കൂറുകള്‍ പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി റിസര്‍വ് ചെയ്യും.

10) പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂടിച്ചേരാന്‍ പാടില്ല. പരമാവധി സമയം വീടുകളില്‍ ചിലവഴിക്കുക.

11) പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!