മനാമ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സംവരണ നയത്തിനെതിരെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ വിപുലമായ രീതിയിൽ സംവരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ സിഞ്ചിലുള്ള ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവരണ സംരക്ഷണ സംഗമത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള മത രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കുകയും അഭിവാദ്യമർപ്പിക്കുകയും സംവരണ സംരക്ഷണ സംഗമത്തിൽ അണിനിരക്കുകയും ചെയ്യും.
വൈവിധ്യമാർന്ന പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സാമൂഹിക കലാ പ്രവർത്തകരുടെ ആവിഷ്കാരങ്ങൾ, പ്രതിഷേധ വരകള്‍, കൊളാഷ്, കവിതാലാപനം, നാടന്‍ പാട്ടുകള്‍, കുട്ടികളുടെ കലാ പ്രകടനം, ബാന്റ് മേളം, തട്ടുകട തുടങ്ങീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ സംഗമത്തിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 38825579 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ. കെ. സലിമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ജനറൽ സെക്രട്ടറി ബദറുദ്ദീൻ പൂവാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഷരീഫ് എറണാകുളം, സിറാജുദ്ദീൻ ടി. കെ, ജമീല അബ്ദുറഹ്മാൻ, റഷീദ സുബൈർ, ഫസീല ഹാരിസ്, അബ്ദുൽ ഗഫൂർ മുക്കുതല, സിറാജ് പള്ളിക്കര, സമീർ തുടങ്ങിയവർ സംസാരിച്ചു.