മനാമ: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെയും സമീപ ജില്ലകളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയുടെചില പ്രദേശങ്ങൾപ്പെടുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് നാട്ടിൽ എത്തുവാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് എയർഇന്ത്യാ സർവീസ് ആരംഭിക്കണം എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ അനേക വർഷമായി തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന ബഹ്‌റൈൻ പ്രവാസികൾ ആശ്രയിച്ചിരുന്നത് ഗൾഫ് എയർ വിമാനത്തെയും, മറ്റ് രാജ്യങ്ങൾ നടത്തുന്ന വിമാന സർവീസ്കളെയും ആണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഗൾഫ് എയർ ഉം മറ്റ് വിമാനം കമ്പനികളും സർവ്വീസ് നടത്തുന്നില്ല. എയർ ഇന്ത്യ ആകട്ടെ കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നി എയർപോർട്ടിലേക്ക് മാത്രമാണ്. ഇത് മൂലം എംബസിയിൽ രജിസ്റ്റർ ചെയ്ത, തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ യാത്ര മുടങ്ങി കിടക്കുകയാണ്. പല ആളുകൾക്കും കഠിനമായ രോഗം മൂലം തുടർ ചികിത്സ ആവശ്യാർഥം ആണ് നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നത്. വിമാന സർവീസ് ഇല്ലാത്തത് മൂലം യാത്ര മുടങ്ങിയ ആളുകളെ നാട്ടിൽ എത്തിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നും ഒഐസിസി ആവശ്യപ്പെട്ടു.
