കൊലപാതകത്തിൽ കലാശിച്ച വാക്ക്തർക്കം: സുഭാഷ് ചന്ദ്രന്റെ ഘാതകന് 5 വർഷത്തെ ജയിൽ ശിക്ഷ

IMG-20190124-WA0013

മനാമ: മലയാളിയുടെ കൊലപാതകത്തെ തുടർന്ന് പിടിയിലായ ഇന്ത്യൻ പൗരന് 5 വർഷം ജയിൽ ശിക്ഷ. ആലപ്പുഴ നൂറനാട് സ്വദേശി സുഭാഷ് ജനാർദ്ദനൻ (49) ആണ് കൊല ചെയ്യപ്പെട്ടത്. കൂട്ടുകാർക്കിടയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 16 നായിരുന്നു സംഭവം. 39 വയസ്സുകാരന്റെ വിധി ഹൈ ക്രിമിനൽ കോടതിയാണ് പ്രസ്താവിച്ചത്.

മിറക്കിൾ ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാരനായിരുന്ന സുഭാഷ് ജനാർദ്ദനൻ തലയിലേറ്റ ക്ഷതത്തെ തുടർന്നാണ് മരണപ്പെട്ടത്. കൊല ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലായെന്നും, അപ്പോളുണ്ടായ ദേഷ്യത്തെ തുടർന്ന് തറയിൽ തളളിയിടുക മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും, സംഭവത്തിൽ പശ്ചാതപിക്കുന്നതായും ഹൈ ക്രിമിനൽ കോടതിയെ ഇയാൾ ബോധിപ്പിച്ചിരുന്നു.

ജോലി സംബന്ധമായുണ്ടായ തർക്കമായിരുന്നുവെന്നും കുറ്റരോപിതൻ കോടതിൽ മൊഴി നൽകി.

മരണാനന്തരം നടന്ന വൈദ്യ പരിശോധനയിൽ തലക്കേറ്റ ക്ഷതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു സൽമാനിയ മെഡിക്കൽ കോംബ്ലക്സ് സാക്ഷ്യപ്പെടുത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!