മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മയായ ‘ലാൽ കെയേഴ്സ് ബഹ്റൈൻ’ ഒക്ടോബർ 15-ന് സംഘടിപ്പിക്കുന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ 2’ ഫാൻസ് ഷോയുടെ ആദ്യ ടിക്കറ്റ് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലന് കൈമാറി.
ചടങ്ങിൽ ലാൽ കെയേഴ്സ് ബഹ്റൈൻ പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ്, അഖിൽ തുടങ്ങിയ ഭാരവാഹികൾ സംബന്ധിച്ചു.
മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയേഴ്സ് ബഹ്റൈന്റെ നേതൃത്വത്തിൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വൻ ആഘോഷ പരിപാടികളാണ് ബഹ്റൈനിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.









