കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബഹ്റൈൻ കെഎംസിസിക്ക് സഹായ ഹസ്തവുമായി ലുലു ഫിനാഷ്യൽ ഗ്രൂപ്പ്

IMG-20200511-WA0013

മനാമ: ബഹ്റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അശ്രാന്ത പരിശ്രമം കാഴ്ചവെക്കുന്ന കെഎംസിസിക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ കൈമാറി ലുലു ഫിനാഷ്യൽ ഗ്രൂപ്പ്. മഹാമാരിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രയാസപ്പെടുന്ന സഹജീവികൾക്ക് കെ എം സി സി മുഖേന അർഹതപ്പെട്ടവരിലേക്ക് എത്തിക്കാനാണ് ഇത്രയും കിറ്റുകൾ കൈമാറിയത്.

കെഎംസിസിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക്
പിന്തുണയും സഹകരണവും നൽകി വരുന്ന ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രതിസന്ധികാലത്തും കെ എം സി സി യെ കൈവിട്ടില്ല. അർഹരായവർക്ക് വേണ്ട സഹായം വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ
ലുലു ഫിനാഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദിന്റെ നിർദ്ദേശ പ്രകാരം ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ സുദേശ് കുമാർ ആണ് ബഹ്‌റൈൻ കെ എം സി സി ക്ക് കിറ്റുകൾ കൈമാറിയത്. കെ എം സി സി സംസ്ഥാന , ജില്ലാ നേതാക്കൾക്ക് പുറമെ ലുലു എക്സ്ചേഞ്ച് ഹെഡ്ഡ് ഓഫീസ് സ്റ്റാഫുകളായ സന്ദീപ് കെ എം , രഘു നാഥ്‌ എം കെ , നിധിൻ. ജി എന്നിവരുടെ സാന്നിധ്യത്തിൽ മനാമ കെ എം സി സി ഓഫീസിൽ വെച്ചാണ് കിറ്റുകൾ കൈമാറിയത്.

“നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മാസങ്ങളായി ജോലിയില്ലാതെ
റൂമിനുള്ളിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്ന പ്രവാസികൾക്ക് കഴിഞ്ഞ ഏറെ നാളുകളായി കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്” എന്ന് കിറ്റുകൾ കൈമാറിയ ശേഷം ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സുദേശ് കുമാർ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി വളരെയധികം കിറ്റുകൾ സമ്മാനിച്ച ലുലു ഫിനാഷ്യൽ ഗ്രൂപ്പിന് എല്ലാവിധ കടപ്പാടുകളും നന്ദിയും അർപ്പിക്കുന്നതായി ബഹ്റൈൻ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!