bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ(മെയ് 10) കോവിഡ് സ്ഥിരീകരിച്ചത് 167 പേർക്ക്, 132 പേർ പ്രവാസി തൊഴിലാളികൾ

Screenshot_20200511_051302

മനാമ: ബഹ്‌റൈനില്‍ ഇന്നലെ(മെയ് 10) ഉച്ചക്ക് 2 മണിക്കും രാത്രി 10:00 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 167 പേർക്ക് (ഉച്ചയ്ക്ക് 82, വൈകീട്ട് 85) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 132 (64+68) പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ കൊറോണ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 2863 ആയി. ചികിത്സയിലുള്ളവരിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം ഇന്ന് 15 (10+ 5) പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 2070 ആയി. ഇതുവരെ 184029 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങൾ കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. 8 പേർക്കാണ് കോവിഡ് മൂലം ഇതു വരെ ബഹ്റൈനിൽ മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!