കോവിഡ് ​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദമ്മാമിൽ മരണപ്പെട്ടു

IMG-20200511-WA0041

ദമ്മാം: കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി ദമ്മാമിൽ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52) ആണ്​ മരിച്ചത്. ഇതോടെ ​ കോവിഡ്​ ബാധിച്ച്​ സൗദിയിൽ മരിച്ചവരുടെ എണ്ണം 10 ആയി.

കടുത്ത ന്യൂമോണിയ ബാധയെത്തുടർന്ന് ഇദ്ദേഹത്തെ ​ ദമ്മാമിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കലശലായതിനെ തുടർന്ന്​ വെൻറിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റിയിട്ടുണ്ട്.

അച്​ഛൻ: ദാമോദരൻ, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. ആര്യ ഏക മകളാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!