റിയാദ്: കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് പ്രവാസി മലയാളികള്‍ കൂടി മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളം കടവൂര്‍ സ്വദേശി പട്ടിയാംമ്പുള്ളി ബാലന്‍ ഭാസി (60), ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍ (53) എന്നിവരാണ് മരണപ്പെട്ടത്. ബാലന്‍ ഭാസി 30 വര്‍ഷത്തോളമായി സൗദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്തുവരികയാണ്. ദമ്മാമിലെ പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയിലെ നൈറ്റ് സൂപ്പര്‍വൈസറായ ഇദ്ദേഹം ന്യൂമോണിയ ബാധിച്ച് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഷീജ. ജിബിന്‍, ദില്‍ന എന്നിവര്‍ മക്കളാണ്.
അശോക് കുമാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദുബായില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലെത്തിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. വീണ്ടും നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരില്ല