മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. 80 വയസുകാരനായ സ്വദേശി പൗരനാണ് മരണത്തിന് കീഴങ്ങിയത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.
നിലവില്‍ 3075 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇിതില്‍ അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 2152 പേര്‍ രോഗമുക്തരായിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇതുവരെ 190780 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.