തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റുള്ളവർ ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തിയവരാണ്.
ഇത് നാം നേരിടുന്ന വിപത്തിന്റെ സൂചന. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 40692 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 39619 എണ്ണം നെഗറ്റീവാണ്.
മുന്‍ഗണനാ വിഭാഗത്തിലെ 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവാണ്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി. കണ്ണൂരില്‍ മൂന്ന്, കാസര്‍കോട് മൂന്ന്. വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്ന് വീതം ഹോട്ട്‌സ്‌പോട്ടുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ ലോകത്താകെ നിലനില്‍ക്കുന്ന വൈറസായി നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കലും പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.