bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധം ശക്തമാക്കി ബഹ്‌റൈന്‍; തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ വൈറസ് പരിശോധനയ്ക്ക് അംഗീകാരം

test

മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ വ്യക്തികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ അംഗീകാരം നല്‍കി. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നേരത്തെ കൂടുതല്‍ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

വ്യക്തികള്‍/ഉപഭോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം കോവിഡ് പരിശോധനയ്ക്കായി തെരഞ്ഞെടുത്ത ആശുപത്രികളെ സമീപിക്കാനുന്നതെണെന്നും നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ അറിയിച്ചിട്ടുണ്ട്. നിലവില്‍ സൗജന്യമായി ഗവണ്‍മെന്റ് തലത്തില്‍ കോവിഡ് പരിശോധന നടത്തി വരുന്നുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്വകാര്യ ആശുപത്രികളിലടക്കമുള്ള എല്ലാ സ്ഥലങ്ങളിലെയും ടെസ്റ്റുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!