bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്ന്(മെയ് 15) കോവിഡ് സ്ഥിരീകരിച്ചത് 384 പേർക്ക്, 287 പേർ കൂടി രോഗമുക്തി നേടി

Screenshot_20200515_230603

മനാമ: ബഹ്‌റൈനില്‍ ഇന്ന്(മെയ് 15) ഉച്ചക്ക് 3:00 മണിക്കും രാത്രി 9:00 മണിക്കും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 384 പേർക്ക് ( ഉച്ചക്ക് 220, രാത്രി 164) കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 288 (158+130) പേരും പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർ കൊറോണ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും വിദേശങ്ങളിൽ നിന്ന് വന്നത് വഴിയും രോഗം പകർന്നവരാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവുടെ എണ്ണം 3932 ആയി. കഴിഞ്ഞ ദിവസം മരണപ്പെട്ട 60കാരിയായ സ്വദേശി പൗരയടക്കം 10 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം മരണം സംഭവിച്ചിരിക്കുന്നത്. ചികിത്സയിലുള്ളവരിൽ 4 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം ഇന്ന് 287 (284+3) പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 2640 ആയി. ഇതുവരെ 222542 പേരാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങൾ കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കും. കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രാലയം. മൊബൈൽ യൂണിറ്റുകളും സജീവമായി പരിശോധനാ രംഗത്തുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!