മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും എംപിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. ബഹ്റൈന്‍ കെഎംസിസിയുടെ ഫെയിസ്ബുക്ക് പേജില്‍ പ്രവാസികളോട് ലൈവായി സംവദിക്കും. ബഹ്‌റൈന്‍ പ്രദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കായിരിക്കും (ഇന്ത്യന്‍ സമയം 4.30pm) ലൈവിലെത്തുക.
കോവിഡ് കാലത്ത് ഏറ്റവുംകൂടുതല്‍ മാനസിക പ്രയാസമനുഭവിക്കുന്നത് പ്രവാസികളാണ്. രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ ഇങ്ങനെ ഒട്ടേറെ പ്രയാസങ്ങളാണ് പ്രാവാസികള്‍ അഭിമുഖീകരിക്കുന്നത്. അവരുടെ പ്രശ്‌നങ്ങളെ നേരിട്ട് എം.പിയെ അറിയിക്കുന്നതിന് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി അറിയിച്ചു.
FB Page: