bahrainvartha-official-logo
Search
Close this search box.

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം; കൈത്താങ്ങുമായി ‘പാന്‍ ബഹ്‌റൈന്‍’

10ad82bc-215f-4c24-9900-14cbf27249e9

മനാമ: ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി പാന്‍ ബഹ്‌റൈന്‍ കൂട്ടായ്മ. പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി തൊഴിലാളികളുടെ ക്യാംപില്‍ സംഘടനയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പാന്‍ ഫുഡ് കിറ്റ്, ഇഫ്താര്‍ പാര്‍സല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്. എല്ലാ വര്‍ഷവും തൊഴിലാളി ദിനത്തില്‍ നടത്തിവരാറുള്ള ലേബര്‍ ക്യാമ്പ് സന്ദര്‍ശനം ആണ് ഈ വര്‍ഷം ലോക കുടുംബ ദിനം പ്രമാണിച്ച് നടത്തിയതെന്ന് പാന്‍ പ്രസിഡണ്ട് പി വി മാത്തുക്കുട്ടി, സെക്രട്ടറി ജോയി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള അതിജീവനത്തിന്റെ പോരാട്ടത്തില്‍ ഇതര സംഘടനകള്‍ക്കൊപ്പം അണി ചേരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരുമെന്ന് ചാരിറ്റി കണ്‍വീനര്‍ ശ്രീ. റെയ്‌സണ്‍ വര്‍ഗീസ് പറഞ്ഞു. പാന്‍ ഭരണസമിതി അംഗങ്ങളും മറ്റ് കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!