ലോക കേരള സഭയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി സെക്രട്ടറിയേറ്റുകള്‍ രൂപീകരിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ലോക കേരള സഭ രൂപീകരിച്ചതെന്നും കോടിയേരി പറഞ്ഞു. സലാലയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ക്ഷേമനിധി തുക വർധിപ്പിച്ചു. പ്രവാസി പരാതികൾ പരിഹാരത്തിനായി എസ്.പി ചുമതലപ്പെടുത്തി. പ്രവാസികളുടെ വ്യവസായങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിമാനക്കൂലി വർധന, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കല്‍ എന്നീ കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച ചോദ്യത്തിനുത്തരമായി കോൺഗ്രസിന്റെ ആഭ്യന്തരകാര്യം അവർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരു വന്നാലും കോൺഗ്രസിനെ രക്ഷിക്കാൻ കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.