റമദാന്‍ ലാളിത്യത്തിന്റെയും, കരുതലിന്റേയും മാസമാണ്, ജനസേവനം പുണ്യ പ്രവൃത്തിയും; സിയാദ് ഏഴംകുളം എഴുതുന്നു

IMG-20200517-WA0301

സിയാദ് ഏഴംകുളം (മൈത്രി അസോസിയേഷൻ)

ഇസ്ലാമില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ് സാമൂഹ്യ സേവനം. ജനോപകാരപ്രദമായ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ സത്യവിശ്വാസത്തിന്റെ ഭാഗവും ഉപാധിയുമായിട്ടാണ് മുഹമ്മദ് നബി (സ) പരിചയപ്പെടുത്തിയിട്ടുള്ളത്. തടസ്സങ്ങള്‍ നീക്കി വഴി സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ആഹാരം കഴിക്കുന്നവന്‍ സത്യവിശ്വാസിയേ അല്ല എന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു.

ലോകാനുഗ്രഹിയായ പ്രവാചക തിരുമേനി (സ) ജനസേവന രംഗത്ത് ഉദാത്തമായ മാതൃകയാണ് കാഴ്ചവെച്ചത്. ജനനായകന്‍ ജനസേവകനാണ് എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു പ്രവാചക ജീവിതം. നബി (സ) അത്യുദാരനായിരുന്നുവെന്നും റമദാനില്‍ അടിച്ചു വീശുന്ന കാറ്റു പോലെ അതിവേഗത്തില്‍ ദാനധര്‍മങ്ങള്‍ നല്‍കിയിരുന്നതായും ആയിഷ (റ) പ്രസ്താവിക്കുകയുണ്ടായി.

ആളുകളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരന്‍ അവരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്നവനാണെന്നും മദീനമയിലെ പള്ളിയില്‍ ഒരു മാസം (ഇഅത്തിക്കാഫ്) ഭജനമിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഒരു സഹോദരന്റെ ആവശ്യ നിര്‍വഹണത്തിന് അവനോടൊപ്പം ഇറങ്ങിപ്പുറപ്പെടുന്നതാണെന്നും നബി തിരുമേനി അരുളിയതയായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാറില്ല. ഏതു മാര്‍ഗത്തിലും പണം സമ്പാദിച്ച് പരമാവധി സുഖിക്കുക എന്നതാണ് മനുഷ്യന്റെ ലക്ഷ്യം.

റമദാന്‍ സൂക്ഷ്മതയുടെയും, ലാളിത്യത്തിന്റെയും, കരുതലിന്റേയും മാസമാണ്. റമദാന്‍ അമിതത്വത്തില്‍ നിന്നും, മിതത്തിലേക്കും, ആവശ്യത്തിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നു. സമസൃഷ്ടി സ്‌നേഹവും സാഹോദര്യവും കുടുംബ ബന്ധങ്ങളും ഊട്ടിയുറപ്പിച്ച് ചിതറിപ്പോയ സാമൂഹ്യ ബന്ധങ്ങളുടെ മതില്‍ക്കെട്ടുകള്‍ പുതുക്കിപ്പണിയാനും മാറ്റത്തിന്റെ കാഹളധ്വനി മുഴക്കുവാനും റമദാന്‍ വിളംബരം ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് സമൂഹത്തിലെ താഴേ തട്ടിലുള്ളവരെ സാമ്പത്തികമായി ഏറെ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്തിരിക്കുന്നു.

പ്രാര്‍ഥനകളോടൊപ്പം പട്ടിണിയും, ദാരിദ്ര്യവും, അവശതയുമനുഭവിക്കുന്നവരിലേക്ക് സഹായമെത്തിച്ച് കൂടുതല്‍ പുണ്യം കരസ്ഥമാക്കുവാന്‍ റമദാന്‍ വ്രതം നമുക്ക് പ്രചോദനമാകട്ടെ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!