റിപാട്രിയേഷൻ വിമാനങ്ങളിൽ ഗർഭിണികൾക്കും, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും തന്നെ മുൻഗണന നൽകണം: ഐവൈസിസി ബഹ്‌റൈൻ

iycc-bahrain

മനാമ: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നവരിൽ മുന്ഗണന ലഭിക്കേണ്ടത് ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആയിരിക്കണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റിൽ അനർഹർ ഇടം പിടിക്കുന്നതായി അറിയുവാൻ സാധിച്ചു.വിസിറ്റിംഗ് വിസയും ,തൊഴിൽ വിസയും സൗജന്യമായി ബഹ്‌റൈൻ സർക്കാർ പുതുക്കി കൊടുക്കുന്ന സാഹചര്യത്തിൽ ആദ്യ പരിഗണന ലഭിക്കേണ്ടത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും ,ഗര്ഭിണികൾക്കുമാണ്. അർഹരായ പ്രവാസികൾ പേര് രജിസ്റ്റർ ചെയ്ത് എംബസ്സിയുടെ വിളിയും പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ അനർഹർ പട്ടികയിൽ ഇടം പിടിച്ച് യാത്ര ചെയ്യുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല.ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും,അടിയന്തര ശസ്ത്രക്രിയ ഉൾപ്പടെ വേണ്ടവർക്കും പരിഗണന ലഭിക്കണം.ഈ പ്രത്യേക സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്കും ശാസ്ത്രിക്രിയ ആവശ്യമുള്ളവർക്കും ആശുപത്രികളിൽ പരിഗണന ലഭിക്കുന്നില്ല.അതുകൊണ്ട് തന്നെ കോവിഡ് രാജ്യത്ത് സ്ഥിതീകരിച്ചതിന് ശേഷം നിരവധി പ്രവാസികളാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരണപെട്ടത്.നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റ് പബ്ലിഷ് ചെയ്യുവാൻ തെയ്യാറാകണം എന്നും ഐ വൈ സി സി പ്രസിഡന്റ് അനസ് റഹീം,സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!