മനാമ: ആതുര ശുശ്രൂഷ മേഖലക്ക് പുറമെ ജീവകാരുണ്യ രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഷിഫ അൽജസീറ ഗ്രൂപ്പ് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്ത്. അർഹരായവർക്ക് വിതരണം ചെയ്യുന്നതിന് 50 ഭക്ഷണ കിറ്റുകൾ ഷിഫ അൽ ജസീറ ഗ്രൂപ് കൈമാറി. കോവിഡ് മൂലം പലതരം പ്രയാസങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രവാസികൾക്ക് സഹായ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ഫ്രൻറ്സ് അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് ഷിഫ അൽ ജസീറ നൽകിയ പിന്തുണ ശ്ലാഘനീയമാണെന്നും അർഹരായ ആളുകൾക്ക് കിറ്റുകൾ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. ഷിഫാ അൽജസീറ മാർക്കറ്റിംഗ് മാനേജർ മൂസ അഹ്‌മദിൽ നിന്നും ജമാൽ ഇരിങ്ങൽ ഭഷണക്കിറ്റുകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് സഇൗദ് റമദാൻ നദ്വി, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം ഷാനവാസ്, അബ്ദുൽ ഹഖ്, ഖാലിദ്, വെൽകെയർ ടീം ക്യാപ്റ്റൻ അബ്ദുൽ മജീദ് തണൽ,അബ്ദുറഉൗഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.