മനാമ: ബഹ്‌റൈനിലെ ഈദ് നമസ്‌കാര സമയം പുറത്തുവിട്ട് സുന്നി എന്‍ഡോവ്‌മെന്റ് ഡയറക്ട്രേറ്റ്. ചെറിയ പെരുന്നാള്‍ ദിനം പുലര്‍ച്ചെ 4.45ന് തക്ബീര്‍ ചൊല്ലുന്നത് ആരംഭിക്കാം. 5.16 AM ന് ഈദ് നമസ്‌കാരം എല്ലാവര്‍ക്കും വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കാവുന്നതാണ്. കോവിഡ് പശ്ചാത്തലത്തില്‍ പള്ളികളിലോ കൂട്ടമായോ ഈദ് നമസ്‌കാരം നിര്‍വ്വഹിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഈദുല്‍ ഫിത്തര്‍ മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ച കമ്മറ്റി നാളെ(മെയ് 22 വെള്ളി) യോഗം ചേരും. പെരുന്നാള്‍ ദിനം സംബന്ധിച്ച വിവരങ്ങള്‍ നാളെയോടെ അറിയാനാകുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫഴേസ് അറിയിച്ചിട്ടുണ്ട്.