മനാമ: ബഹ്‌റൈനില്‍ 166 പേര്‍ കൂടി കോവിഡ്-19 മുക്തരായി. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 25, 3.00pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4753 ആയി ഉയര്‍ന്നു.
അതേസമയം ഇന്ന് 26 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പടര്‍ന്നിരിക്കുന്നത്. നിലവില്‍ 4397 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇന്ന് പുലർച്ചെ മരണപ്പെട്ട പ്രവാസി തൊഴിലാളിയടക്കം 14 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും കുറവ് മരണനിരക്കാണിത്. വൈറസ് പരിശോധന വേഗമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് 282667 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.