bahrainvartha-official-logo
Search
Close this search box.

കൈകോർത്ത് കൈരളി; ആദ്യ ടിക്കറ്റ് വിതരണം ബഹ്റൈനിൽ നടന്നു

IMG-20200525-WA0118

മനാമ: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായ് കൈരളി ടിവി ചാനൽ നടപ്പിലാക്കുന്ന കൈകോർത്ത് കൈരളി എന്ന പദ്ധതിയുടെ ആദ്യ ടിക്കറ്റകളുടെ വിതരണം കൈരളി ടിവിക്കു വേണ്ടി പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് ബഹ്റൈനിൽ ചേർന്ന ചടങ്ങിൽ നിർവ്വഹിച്ചു. ഈ മാസം 26 ന് ബഹ്റൈനിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന മൂന്നാംഗ കുടുംബത്തിനാണ് ടിക്കറ്റുകൾ നൽകിയത്. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന അർഹരായ ആയിരം പ്രവാസികൾക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ടിക്കറ്റുകൾ ലഭിക്കുക.ഗൾഫ് രാജ്യങ്ങളിലെയും, മറ്റു വിദേശ രാജ്യങ്ങളിലെയും സുമനസ്സുകളുടെ സഹകരണമാണ് ഈ പദ്ധതിയുടെ വിജയം, കൈരളി ചെയർമാൻ ശ്രീ മമ്മൂട്ടിയും, മനേജിംഗ് ഡയറക്ടർ ശ്രീ ജോൺ ബ്രിട്ടാസുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്‌. ബഹ്റൈനിൽ നടന്ന ചടങ്ങിൽ പ്രതിഭ രക്ഷാധികാരി സമിതി അംഗം പി.ടി.നാരായണൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ട്രഷറർ കെ.എം.മഹേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!