bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ മടക്കയാത്ര; മൂന്നാം ഘട്ടത്തിലെ ബഹ്റൈനിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് കോഴിക്കോട്ടേക്ക്

air india1

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​​​ൻ്റെ മൂന്നാം ഘട്ടത്തി​ൽ ബഹ്​റൈനിൽനിന്നുള്ള ആദ്യ വിമാനം ഇന്ന്(മെയ് 26) കോഴിക്കോ​ട്ടേക്ക്​ പുറപ്പെടും. വൈകീട്ട്​ 4.10ന്​ ബഹ്​റൈനിൽ നിന്ന്​ യാത്രതിരിക്കുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 11ന്​ കോഴി​ക്കോട്​ എത്തും. രണ്ട്​ കൈക്കുഞ്ഞുങ്ങൾ​ ഉൾപ്പെടെ 179 യാത്രക്കാരാണ്​ ഈ വിമാനത്തിൽ ഇന്ന് നാട്ടിലേക്ക്​ മടങ്ങുന്നത്​. ഇവർക്കുള്ള ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി വിതരണം ചെയ്തിരുന്നു. കോഴിക്കോട്​ നിന്ന്​ ഇന്ന് രാവിലെ യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ്​ തിരിച്ച്​ ഇവിടെനിന്നും റിപാട്രിയേഷനായി മടങ്ങുന്നത്.

ആദ്യ രണ്ടു ഘട്ടങ്ങളിലായി നാല് വിമാനങ്ങൾ മാത്രമായിരുന്നു പ്രവാസികളുടെ മടക്കയാത്രക്കായി ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണം കേരളത്തിലേക്കും ഒരെണ്ണം തെലുങ്കാനയിലേക്കുമായിരുന്നു. 723 ഇന്ത്യക്കാരാണ് ഈ ഘട്ടങ്ങളിൽ ജന്മനാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്ക് അഞ്ച്​ സർവീസുകളാണ്​ ഉള്ളത്​. മെയ്‌ 26, 30, ജൂൺ 2 തീയതികളിൽ കോഴിക്കോട്ടേക്കും മെയ്‌ 28, ജൂൺ 1 തീയതികളിൽ കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നുമാണ് പുറപ്പെടുന്ന സമയങ്ങൾ.

28ന്​ കൊച്ചിയിലേക്കുള്ള വിമാനത്തി​​ൻ്റെ ടിക്കറ്റ്​ വിതരണം ആരംഭിച്ചിട്ടുണ്ട്. 177 പേരാണ്​ കൊച്ചിയിലേക്കുള്ള യാത്രക്കാർ​. അന്ന്​ കൊച്ചിയിൽനിന്ന്​ തിരികെ​ വരുന്ന വിമാനത്തിലും യാത്രക്കാരെ കൊണ്ടുവരുന്നുണ്ട്​​. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ഇന്ന് അവസാനിക്കും. ബഹ്​റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ്​ പെർമിറ്റ്​ ഉള്ളവർക്കുമാണ്​ യാത്രക്ക്​ അനുമതി. വിമാനത്തിന്​ ടിക്കറ്റ്​ നിരക്ക്​ 45000 രൂപയായി ഉയർന്നിരുന്നു. ബഹ്​റൈനിൽനിന്ന്​ സർവീസ്​ നടത്തുന്ന മറ്റ്​ ദിവസങ്ങളിലും ഇ​ങ്ങോട്ട്​ വരുന്ന വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിന്​ അനുമതി തേടിയിട്ടുണ്ട്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!