bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ഐസി‌ആർ‌എഫിന്റെ സഹായഹസ്തങ്ങൾ

icrf

മനാമ: ബഹ്‌റൈനിലെ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസി‌ആർ‌എഫ്). കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ വിവിധ സംരംഭങ്ങളിലൂടെ ബുദ്ധിമുട്ടുന്നവർക്ക് ഐസിആർഎഫ് സഹായം എത്തിക്കുന്നുണ്ട്. ആന്റിസെപ്റ്റിക് സോപ്പുകളുടെ വിതരണം, ബോധവൽക്കരണ ഫ്ലൈയറുകളുടെ വിതരണം, ഭക്ഷ്യ കിറ്റുകളുടെ വിതരണം, കോവിഡ് 19 ൽ നിന്ന് എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള വീഡിയോ ബോധവത്കരണം, പൊതു സ്ഥലങ്ങളിൽ മാസ്കുകൾ വിതരണം, മാസ്കുകളുടെ ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം, മാനസിക ക്ഷേമത്തിന് പിന്തുണ എന്നിവയാണ് പ്രധാനമായും ഐസിആർഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു മുൻനിരയിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക ടീമുകളാണ് ഐ സി ആർ എഫ് ൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതുവരെ 2000 ഫുഡ് കിറ്റുകൾ, ഏകദേശം ആറായിരത്തോളം അംഗങ്ങൾക്ക് 2 ആഴ്ചയോളം മതിയാവുന്ന ഭക്ഷണ സാധനങ്ങൾ ഐസിആർഎഫ് ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

ലേബർ ക്യാമ്പുകളിൽ 4000 ലധികം ആൻറി ബാക്ടീരിയൽ സോപ്പുകൾ വിതരണം ചെയ്തുകൊണ്ടാണ് കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതെന്നും വിവിധ ഇന്ത്യൻ ഭാഷകളിൽ എംബസിയുടെ പിന്തുണയോടെ ഡിസീസ് എക്സ്പോഷർ പ്രിവൻഷൻ നിർദ്ദേശങ്ങളുള്ള ഫ്ലയറുകളും പോസ്റ്ററുകളും നിർമ്മിക്കുകയും വിവിധ ലേബർ ക്യാമ്പുകളിലും ആളുകൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിലും ഉൾപ്പെടെ വിതരണം ചെയ്യുകയും ചെയ്തതായും ഐസിആർഎഫ് വിളിച്ചു ചേർത്ത ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഐസിആർഎഫ് വിളിച്ചു ചേർത്ത ഓൺലൈൻ വാർത്താ സമ്മേളനം

വൈറസ് പടരാതിരിക്കാനുള്ള നടപടികളെ ഉൾകൊള്ളിച്ചു വിവിധ ഭാഷകളിൽ നിർമിച്ച വീഡിയോകൾ ബഹ്‌റൈനിലും പുറത്തും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇതുവരെ 10,000 ത്തിലധികം ഫെയ്‌സ് മാസ്കുകൾ ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു. കൂടുതലായി വീണ്ടും ഉപയോഗിക്കാവുന്ന 10,000 ഫെയ്സ് മാസ്കുകൾ വരും ആഴ്ചകളിൽ വിതരണം ചെയ്യുമെന്നും ഐസിആർഎഫ് വ്യക്തമാക്കി.

പ്രവാസികളുടെ മാനസിക ക്ഷേമത്തിനായി ഐസിആർഎഫ് സ്പെഷ്യലിസ്റ്റ് ടീം പ്രവർത്തിക്കുന്നുണ്ട്. ഡോ. ബാബു രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദുരിതത്തിലോ വിഷാദത്തിലോ ഉത്കണ്ഠയിലോ ഉള്ള ആളുകളിൽ നിന്നുള്ള കോളുകൾ കൈകാര്യം ചെയ്യുകയും മാനസിക ക്ഷേമത്തെക്കുറിച്ച് ഉപദേശങ്ങൾ നൽകുകയും ചെയ്തുതു വരുന്നുണ്ട്.

തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തിലെ ലേബർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്കിയുമായി ഐസിആർഎഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പ്രധാനമായി മുന്നോട്ടുവെച്ചത് കോവിഡ്-19 ബാധിച്ചവർക്കുള്ള താമസസൗകര്യം ഏർപ്പെടുത്തിയ സ്ഥലത്തെ ശുചിത്വ കുറവ് ഉൾപ്പെടെ ഉള്ള മോശ സാഹചര്യത്തെ കുറിച്ചുള്ള പരാതികളാണ്. ഇവയുടെ പരിഹാരത്തിനായി പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഉറപ്പു നൽകുകയുമുണ്ടായി.

ഐ സി ആർ എഫ് ന്റെ ഈ സംരംഭത്തിന് പിന്തുണ നൽകുന്നതിന് മുന്നോട്ടുവന്ന അൽ തൗഫീക്ക് ഗ്രൂപ്പ്, മെഗമാർട്ട്, കവലാനി, ദമാനി, സുബി ആൻഡ് പാർട്നെർസ് തുടങ്ങിയ ബിസിനസ്സ് സ്ഥാപനങ്ങളുൾപ്പെടെയുള്ള അഭ്യുദയകാംക്ഷികളെയും, ബഹ്‌റൈൻ-ഇന്ത്യ സൊസൈറ്റി, BCICAI പോലെയുള്ള സംഘടനകളെയും കൂടാതെ വ്യക്‌തിത്വങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ഐസി‌ആർ‌എഫ് ചെയർമാൻ അരുൾദാസ് തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിലുള്ള പകർച്ചവ്യാധി സാഹചര്യങ്ങൾക്കിടയിലും, ഫാമിലി വെൽ‌ഫെയർ ഫണ്ട് സപ്പോർട്ട് സ്കീമിന്റെ ഗുണഭോക്താക്കൾക്ക്  പണം കൈമാറിയതായും, കഴിഞ്ഞ 6 മാസത്തിനിടെ 15 കുടുംബങ്ങൾക്ക് 100,000 രൂപ വീതം നൽകിയതായും ഇത് കൂടാതെ 10 പുതിയ ഫാമിലി വെൽ‌ഫെയർ ഫണ്ട് അടുത്ത് തന്നെ വിതരണം ചെയ്യുമെന്നും ഐസിആർഎഫ് കൂട്ടിച്ചേർത്തു.

ഫാമിലി വെൽ‌ഫെയർ ഫണ്ട് പദ്ധതി പ്രകാരം, പ്രതിമാസം BD100 / – ൽ താഴെ വരുമാനം നേടുന്ന ബഹ്‌റൈനിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ ആശ്രിതർക്ക് കുടുംബക്ഷേമ ഫണ്ട് ഒരു ലക്ഷം രൂപ (ഒരു ലക്ഷം രൂപ) ഐസിആര്എഫ് ധനസഹായം നൽകുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 39224482 എന്ന നമ്പറിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പുമായോ 39653007 എന്ന നമ്പറിൽ ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!