മലയാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങളൊരുക്കി ഇൻ ആൻഡ് ഔട്ട് സൂപ്പർ മാർക്കറ്റിൻറെ അഞ്ചാമത് ശാഖ ജുഫൈറിൽ പ്രവർത്തനമാരംഭിച്ചു

inout5

മനാമ: ഇൻ ആൻഡ് ഔട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ബഹ്‌റൈനിലെ അഞ്ചാമത് ശാഖ ജുഫൈർ ഒയാസിസ് മാളിന് സമീപം പ്രവർത്തനമാരംഭിച്ചു. മാതൃ സ്ഥാപനമായ കെ.ബി.എച് ഗ്രൂപ്പ് ഫൗണ്ടർ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അബ്ദുള്ള അൽഖലീഫയുടെ അസാന്നിധ്യത്തിൽ മകൻ ഷെയ്ഖ് ഹമദ് ബിൻ ഖാലിദ് ഹമദ് അബ്ദുള്ള അൽ ഖലീഫയും ഷെയ്ഖ് സഊദ് ബിൻ ദെയ്‌ജ് ഹമദ് അൽ ഖലീഫയും ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ ഷെയ്ഖ് ലാഫി ഖാലിദ് ഹമദ് അബ്ദുള്ള അൽഖലീഫയും കെ ബി എച്ച് ഗ്രൂപ്പ് ചെയർമാൻ മായൻ തെക്കയിലും മുഖ്യ അതിഥികളായിരുന്നു. ഇൻ ആൻഡ് ഔട്ട് സൂപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ മൻസൂർ അഹമ്മദ് വി കെ സി, ഡയറക്ടർമാരായ മുഹമ്മദ് ഷമീം കെ സി, അബ്ദുറഹ്മാൻ കുമ്മോളി, ജനറൽ മാനേജർ അഭിലാഷ് പടിക്കൽകണ്ടി, എന്നിവർക്ക് ഒപ്പം ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്തെ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ചടങ്ങിന് മിഴിവേകി.

ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി 2016 ജൂലൈയിൽ എക്സിബിഷൻ റോഡിൽ പ്രവർത്തനമാരംഭിച്ച ആദ്യ സൂപ്പർ മാർക്കറ്റിന് ശേഷം രണ്ടര വർഷത്തിനുള്ളിൽ സീഫ്, ജുഫൈർ, എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകൾ വിജയകരമായ രീതിയിൽ നിലവിൽ 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നതായും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതോടൊപ്പം 2019 അവസാനിക്കുമ്പോഴേക്കും 12 ഓളം ബ്രാഞ്ചുകൾ പ്രവർത്തനക്ഷമമമാക്കാൻ ലക്‌ഷ്യമിടുന്നതായും പ്രതിനിധികൾ പറഞ്ഞു. ഏറ്റവും മികച്ചതും വേഗതയേറിയതുമായ ഡെലിവറി സംവിധാനമാണ് ഇൻ ആൻഡ് ഔട്ടിന്റെ പ്രധാന പ്രത്യേകത. സൽമാൻ സിറ്റി ബുദൈയയിലെ ആറാമത് ബ്രാഞ്ച് അടുത്തമാസം ഉദ്‌ഘാടനത്തിനായാണ് പദ്ധതിയിട്ടിരിക്കുന്നത്.

സൂപ്പർ മാർക്കറ്റുകളിൽ മാത്രമായി നിലവിൽ 100 ഓളം തൊഴിലാളികളാണ് ഇൻ ആൻഡ് ഔട്ട് ന് കീഴിലുള്ളത്. ഇവരിൽ 80% വും മലയാളികളാണ്. 2019 അവസാനിക്കുമ്പോഴേക്കും നിലവിലുള്ള ബ്രാഞ്ച് ഇരട്ടിപ്പിക്കുന്നതിലൂടെ കൂടുതൽ മലയാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കും. മാതൃ സ്ഥാപനമായ കെ ബി എച് നു കീഴിൽ ഇൻ ആൻഡ് ഔട്ട് സൂപ്പർ മാർക്കറ്റുകളോടൊപ്പം റെസ്റ്റോറന്റ്, ഷോവെയ്തർ, സലൂണുകളും ഷീഷെ ഷോപ്പുകളും ലോണ്ടറിക്കും പുറമെ മികച്ച ഹോസ്പിറ്റാലിറ്റി പ്രവർത്തനം കാഴ്ചവെക്കുന്ന ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടും പ്രവർത്തിച്ചുവരുന്നു. തങ്ങളുടെ ബിസിനസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി വകയിരുത്തുകയും ചെയ്യുന്നുണ്ട്.

ബഹ്‌റൈൻ വിപണിയിൽ തങ്ങളുടെ ആദ്യ ബ്രാഞ്ചിന് ലഭിച്ച സ്വീകാര്യതയാണ് ശൃംഖലയായി വളരാൻ തങ്ങളെ ഏറെ സഹായിച്ചതെന്നും തുടർന്നും പ്രവാസ ലോകത്തെ സുമനസുകളുടെ പിന്തുണകൾക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

OPENING LIVE VIDEO:

https://www.facebook.com/BahrainVaartha/videos/613231379136370/

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!