മനാമ: ബഹറൈൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി. ബഹ്‌റൈനിലെ കോവിഡ് പ്രധിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്ന സഹജീവികൾക്ക് ആശ്വാസമേകുവാൻ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ മൂസ അഹമ്മദിന്റെ നേതൃത്വത്തിൽ ലഭിച്ച ഭക്ഷണ കിറ്റുകൾ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ സന്നദ്ധ പ്രവർത്തകർ കൈപ്പറ്റി.
ഇസ്ലാഹി സെന്ററിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി സഹജീവികളുടെ കണ്ണീരൊപ്പുവാൻ കൂടെ നിന്ന മുഴുവൻ പേർക്കും പ്രസിഡണ്ട് നന്ദി പ്രകാശിപ്പിച്ചു. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു.