മനാമ: ബഹ്റൈനിൽ ഇന്ന്(മെയ് 29) 397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉച്ചക്ക് 2:30 മണിയോടെ 300 പേർക്കും രാത്രി 9:30 മണിയോടെ 97 പേർക്കുമായാണ് സ്ഥിരീകരിച്ചത്. 4734 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 11 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
അതേ സമയം ഇന്ന് 281(72+209) പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ആകെ 5700 പേർക്ക് ഇതുവരെ രോഗവിമുക്തി ലഭിച്ചു. അഞ്ചു പ്രവാസികളടക്കം കോവിഡ് ബാധയിൽ 15 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 304179 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.