bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത് 3 ലക്ഷത്തിലധികം പേരെ

Screenshot_20200529_162820

മനാമ: ബഹ്‌റൈനില്‍ 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 183 പേരും പ്രവാസി തൊഴിലാളികളാണ്. മറ്റ് 117 പേർക്ക് സമ്പർക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 29) ഉച്ചകഴിഞ്ഞ് 2:30 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 72 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5491 ആയി ഉയർന്നു.

നിലവിൽ 4846 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 9 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അഞ്ച് പ്രവാസി തൊഴിലാളികളടക്കം 15 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്. ഇതുവരെ 302640 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!